Trending

എഴുപതോളം കേസുകളിൽ പ്രതിയായ അന്തർ ജില്ല മോഷ്ടാവ് മോഷണ വാഹനവുമായി ഫറൂക്ക് പോലീസിന്റെ പിടിയിൽ.

എഴുപതോളം കേസുകളിൽ പ്രതിയായ അന്തർ ജില്ല മോഷ്ടാവ് മോഷണ വാഹനവുമായി ഫറൂക്ക് പോലീസിന്റെ പിടിയിൽ.


ഫറോക്ക് : സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഭവന ഭേദനമടക്കം എഴുപതോളം കേസ്സിൽ ഉൾപ്പെട്ട് കാപ്പ ചുമത്തി തൃശൂർ ജില്ലയിൽ നിന്നും നാടുകടത്തപ്പെട്ട ചാലക്കുടി കൊടശ്ശേരി സ്വദേശി ചേരിയേക്കര വീട്ടിൽ ജെയ്സൺ ( 55) എന്ന സുനാമി ജെയ്സനാണ്  ഫറോക്ക് അസി. കമ്മിഷണർ എ എം സിദീഖിൻ്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം  സ്ക്വാഡും ഇൻസ്പെക്ടർ ടി എസ് ശ്രീജിത്ത്, എസ്. ഐ, അനൂപ്. എസ് ന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലിസും ചേർന്ന് രാമനാട്ടുകര വെച്ച് തൃശൂർ അന്തിക്കാട്  നിന്നും മോഷ്ടിച്ച ബൈക്കു മായി പിടിയിലായത്. പ്രതിയെ ചോദ്യം ചെയ്തതിൽ തൃശ്രൂർ, പാലക്കാട്, എറണാകുളം, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ മോഷണ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. മോഷണം നടത്തി സമാന കുറ്റകൃത്യങ്ങളിൽ ജയിൽ വെച്ച് പരിചയപ്പെട്ട കുറ്റവാളികളുടെ കൂടെ ഒളിവിൽ കഴിഞ്ഞ് പോലീസിന് പിടികൊടുക്കാതെ അടുത്ത ഒളിതാവളതേക്ക് മാറുന്ന സ്വഭാവകാരനായ പ്രതി ഫറോക്ക് രാമനാട്ടുകര ഭാഗത്ത് എത്തി എന്ന രഹസ്യ വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ രാത്രി കാലത്തും മറ്റും ഫറോക്ക് ക്രൈം സ്ക്വാഡ് അംഗങ്ങൾ  നിരീക്ഷിച്ചാണ് പ്രതി വലയിലായത്. പ്രതിയുടെ കുറ്റ സമ്മതമൊഴി പ്രകാരം കേസ്സുകൾ രജിസ്റ്റർ ചെയ്ത് വിവിധ സ്റ്റേഷനിലേക്ക് അറിയിച്ചിട്ടുള്ളതാണ്.  ഫറോക്ക് എസ് ഐ അനൂപ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 
ഫറോക്ക് ക്രൈം സ്ക്വാഡ്  അംഗങ്ങളായ എസ് ഐ സുജിത്ത്. പി. സി,  അസി. സബ് ഇൻസ്പെക്ടർ അരുൺ കുമാർ മാത്തറ, സീനിയർ സി.പി.ഒ മാരായ ഐ.ടി വിനോദ്, അനുജ് വളയനാട്, സി .പി.ഒ മാരായ സനീഷ് പന്തിരാങ്കാവ്, സുബീഷ് വേങ്ങേരി , അഖിൽ ബാബു എന്നിവരും ഫറോക്ക് പോലീസ് സ്റ്റേഷനിലെ CPO സനൂപുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Post a Comment

Previous Post Next Post