ഫറൂകിലെ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ അന്തർ ജില്ലാ മോഷ്ടാക്കൾ പിടിയിലായി
പ്രതികൾക്കെതിരെ 17 കേസുകൾ നിലവിലുണ്ട്
ഫറോക്ക് : 2025 ജൂൺ മാസം 24ന് പെരുമുഖം മുതുവാട്ടു പാറ വെച്ച് റോഡിലൂടെ നടന്ന് പോവുകയായിരുന്ന പെരുമുഖം കുറ്റിയിൽ പുല്ലൂർ വീട്ടിൽ ശ്രീനിവാസൻ്റെ ഭാര്യ പ്രബിതയുടെ ഒന്നര പവൻ തൂക്കം വരുന്ന മാല സ്കൂട്ടറിൽ വന്ന് പൊട്ടിച്ച് കടന്ന് കളഞ്ഞ പ്രതികളായ തിരൂർ ആതവനാട് സ്വദേശി അനൂപ് സൽമാൻ (40), ആലുവ മാറമ്പള്ളി സ്വദേശി ശ്രീകുട്ടൻ (28) എന്നിവരെയാണ് ഫറോക്ക് അസിസ്റ്റൻ്റ് കമ്മീഷണർ എ. എം. സിദ്ദീഖിൻ്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്ക്വാഡും ഫറോക്ക് ഇൻസ്പെക്ടർ ശ്രീജിത്ത്, എസ്, ഐ, അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് തിരൂർ റെയിൽവേ പരിസരത്ത് നിന്നും കസ്റ്റഡിയിൽ എടുത്തത്. സംഭവ ദിവസം തന്നെ സ്ഥലത്തെ CCTV ദൃശ്യങ്ങൾ പരിശോധിച്ച ക്രൈം സ്ക്വാഡിന് പ്രതികൾ സഞ്ചരിച്ച സ്കൂട്ടറിനെ പറ്റി സൂചന ലഭിച്ചിരുന്നു. പ്രസ്തുത വാഹനം തൃശൂർ ജില്ലയിലെ നെടുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മോഷണം പോയതായി വ്യക്തമാവുകയും അന്വേഷണം ജില്ലക്ക് പുറത്തേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. സമാന കുറ്റ കൃത്യങ്ങളിൽ ഏർപ്പെട്ട
പ്രതികളെ പറ്റിയുള്ള അന്വേഷണത്തിലാണ് പതിനേഴോളം കേസ്സുള്ള ശ്രീകുട്ടനിലേക്കും അഞ്ച് കേസ്സുകൾ ഉള്ള അനൂപ് സൽമാനിലേക്കും എത്തിയത്. മോഷ്ടിച്ച ബൈക്കുമായി കറങ്ങി ഒറ്റക്ക് നടന്ന് സ്ത്രീകളെ പിൻതുടർന്ന് മാലപൊട്ടിച്ച് കടന്ന് കളയുകയും സ്വർണ്ണം വിറ്റ് കിട്ടുന്ന പണം കൊണ്ട് ആർഭാട ജീവിതം നയിക്കുകയും ലഹരിക്കുമായാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. പ്രതി അനൂപ് സൽമാൻ 2024 മെയ് മാസം ജയിലിൽ നിന്ന് ഇറങ്ങി യയാളാണ്. ഫറോക്ക് എസ് ഐ വിനയൻ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഇവർ ഒഡീഷയിൽ പോയി കഞ്ചാവ് കൊണ്ടുവരാൻ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്.
ഒന്നാം പ്രതി സൽമാന്, 2022 വർഷത്തിൽ 24 കിലോ കഞ്ചാവുമായി പിടിക്കപ്പെട്ടതിന് പാലക്കാട് excise സ്റ്റേഷനിൽ ഉൾപ്പടെ, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ മയക്കു മരുന്ന് കേസുകളും, മോഷണക്കേസുകളും, പിടിച്ചു പറി കേസുകളും നിലവിലുണ്ട്.
രണ്ടാം പ്രതി ശ്രീക്കുട്ടനും, തൃശ്ശൂർ, എറണാകുളം, പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകളിൽ മയക്കുമരുന്ന് കേസുകളും, മോഷണ കേസുകളും, പിടിച്ചുപറി കേസുകളും നിലവിലുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഫറോക്ക് എസ് ഐ അനൂപ്, എസ്. ഐ ലതിഷ് കുമാർ, എസ് സി പി ഓ മരായ അഷറഫ്, സുമേഷ്
Tags:
Kozhikode News