Trending

മതേതരത്വം തകർക്കുന്ന നടപടികളിൽ നിന്നും രാജ്ഭവൻ പിന്മാറണം ഐഎസ്എം

മതേതരത്വം തകർക്കുന്ന നടപടികളിൽ നിന്നും രാജ്ഭവൻ പിന്മാറണം ഐഎസ്എം


കോഴിക്കോട്: സർക്കാരും ഗവർണറും തമ്മിൽ കേരള യൂനാവേഴ്സിറ്റിയെ ചുറ്റിപ്പറ്റി ഉണ്ടായ വിവാദം അതിവേഗം അവസാനിപ്പിക്കുകയുംവിദ്യാഭ്യാസ മേഖലയുടെ സ്വതന്ത്രവും സമതുലിതവുമായ പ്രവർത്തനങ്ങൾക്ക് ഭംഗം വരാതിരിക്കുവാൻ ആവശ്യമായ ചട്ടങ്ങൾ ഉറപ്പാക്കുകയും വേണമെന്ന് ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

നാടിൻ്റെ മഹത്തായ മതേതര പാരമ്പര്യത്തിന് തിരിച്ചടി ഉണ്ടാകുന്ന രീതിയിലും, വിദ്യാർത്ഥികളും അധ്യാപകരും ആശങ്കപ്പെടുന്ന രീതിയിലായും രാജ്ഭവനിൽ നിന്നുള്ള ചില നീക്കങ്ങൾ നടന്നു വരുന്നുണ്ടെന്നത് ഏറെ ഗൗരവതരമാണ്. രാജ്ഭവൻ പരമ്പരാഗതമായി പാലിച്ചിരുന്ന ഭരണഘടനാപരമായ പരിമിതികൾ മറികടക്കുന്ന രീതിയിലുള്ള ഇടപെടലുകൾ സർവകലാശാലയുടെ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും ദുഷിപ്പിക്കും.

വിദ്യാഭ്യാസം ഉൾപ്പെടെയുള്ള ജനകീയ മേഖലകളിൽ രാഷ്ട്രീയ ഉദ്ദേശപ്രേരിതമായ ശക്തികൾ തങ്ങളുടെ അജണ്ടകൾ നടപ്പാക്കാനുള്ള ശ്രമങ്ങൾ ഇന്ത്യയുടെ മതേതര ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്. ഇത്തരം പ്രവണതകളിൽ നിന്ന് രാജഭവൻ പിന്മാറുകയും സംസ്ഥാന സർക്കാരുമായി സംവദിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും ഐഎസ്എം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ട്രഷറർ കെ.എം.എ അസീസ് അദ്ധ്യക്ഷത വഹിച്ചു. ജന:സെക്രട്ടറി ശുക്കൂർ സ്വലാഹി, ബരീർ അസ് ലം ,ആദിൽ അത്വീഫ് സ്വലാഹി,റഹ് മത്തുല്ല സ്വലാഹി പുത്തൂർ, യാസർ അറഫാത്ത്,സിറാജ് ചേലേമ്പ്ര സംസാരിച്ചു.

Post a Comment

Previous Post Next Post