Trending

കെ.എൻ.എം മീഡിയ വർക്ക്‌ഷോപ്പ് പിക്സൽ പ്ലസിന്റെ ലോഞ്ചിംഗ് നടന്നു

കെ.എൻ.എം മീഡിയ വർക്ക്‌ഷോപ്പ് പിക്സൽ പ്ലസിന്റെ ലോഞ്ചിംഗ് നടന്നു.


കോഴിക്കോട്: കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'പിക്സൽ പ്ലസ്' ഡിജിറ്റൽ മീഡിയ വർക്ക് ഷോപ്പിന്റെ ലോഞ്ചിംഗ് കർമ്മം കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ഡോ.ഹുസൈൻ മടവൂർ നിർവ്വഹിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന പഠന പദ്ധതിയാണ് പിക്സൽ പ്ലസിലൂടെ ഉദ്ദേശിക്കുന്നത്. മാധ്യമ രംഗത്തെ പ്രമുഖർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. ആദ്യ ക്ലാസ്സ് ആഗസ്റ്റ് 9ന് കോഴിക്കോട് വെച്ച് നടക്കും. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് സി.മരക്കാരുട്ടി അധ്യക്ഷത വഹിച്ചു. വളപ്പിൽ അബ്ദുസ്സലാം, വി.കെ ബാവ, അബ്ബാസ് ചെമ്പൻ, അബ്ദുറസാഖ് കൊടുവള്ളി, യാസർ അറഫാത്ത്, ശമൽ പൊക്കുന്ന്, അസ്‌ലം എം.ജി നഗർ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post