Trending

കുന്ദമംഗലം മണ്ഡലത്തില്‍ 4.5 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി

കുന്ദമംഗലം മണ്ഡലത്തില്‍ 4.5 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി


കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ നാല് പ്രവൃത്തികള്‍ക്കായി 4.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എംഎല്‍എ അറിയിച്ചു. കാരന്തൂര്‍ പാറക്കടവ് റോഡ് - 2 കോടി, പുവാട്ടുപറമ്പ കോട്ടായിത്താഴം റോഡ് - 1.75 കോടി, ചെത്തുകടവ് വരിട്ട്യാക്കില്‍ ബൈപ്പാസ് സ്ഥലമെടുപ്പ് - 50 ലക്ഷം, കളന്‍തോട് ടൗണില്‍ കൂളിമാട് റോഡ് ജംഗ്ഷന്‍ സ്ഥലമെടുപ്പ് - 25 ലക്ഷം എന്നീ പ്രവൃത്തികള്‍ക്കായാണ് തുക അനുവദിച്ചത്. 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ധനകാര്യ വകുപ്പ് മന്ത്രി പ്രഖ്യാപിച്ച പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ ഉത്തരവ് മൂലം തുക അനുവദിച്ചതെന്നും പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും പി.ടി.എ റഹീം എം.എല്‍.എ പറഞ്ഞു.

Post a Comment

Previous Post Next Post