Trending

കെ.സി. രാമചന്ദ്രൻ അനുസ്മരണം

കെ.സി. രാമചന്ദ്രൻ അനുസ്മരണം


മാവൂർ: ഐൻ എൻ ടി യു സി മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റും ഡി സി സി സെക്രട്ടറിയുമായിരുന്ന കെ. സി. രാമചന്ദ്രൻ, മുൻ കെപിസിസി അംഗം കെ.സി. ശിവരാമൻ മാസ്റ്റർ, മുൻ മണ്ഡലം പ്രസിഡൻ്റ് ജി.ബാലകൃഷ്ണപിള്ള ( ജി. ബി. പിള്ള) എന്നിവരുടെ ചരമവാർഷികത്തിൻ്റെ ഭാഗമായി മാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാമന്ദിറിൽ വെച്ച് നടത്തിയ അനുസ്മരണം കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.


കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വളപ്പിൽ റസാഖ് അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻ്റ് കെ. എം. അപ്പുകുഞ്ഞൻ അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഇ. കെ. നിധീഷ്, പി. ഭാസ്ക്കരൻ നായർ, വി. എസ്. രജ്ഞിത്ത്, ടി.പി. ഉണ്ണിക്കുട്ടി, സത്യൻ കുതിരാടം എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post