Trending

മുഖദാർ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും അവാർഡ് സമർപ്പണവും നടന്നു

മുഖദാർ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും അവാർഡ് സമർപ്പണവും നടന്നു


കോഴിക്കോട്: ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് മുഖദാർ വാർഡ് കോൺഗ്രസ് കമ്മിറ്റി അനുസ്മരണ സമ്മേളനവും കർമ്മ ശ്രേഷ്ഠ അവാർഡ് സമർപ്പണവും സംഘടിപ്പിച്ചു. വിദ്യാഭ്യാസരംഗത്ത് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും ഇതിനോടനുബന്ധിച്ച് നടന്നു.
മുഖദാർ വാർഡ് പ്രസിഡന്റ് മുഹമ്മദ് അനീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് കെ. പ്രവീൺ കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് അനുസ്മരണ പ്രഭാഷണം നടത്തി.
ഡിസിസി ജനറൽ സെക്രട്ടറിയും കൗൺസിലറുമായ എസ്. കെ. അബൂബക്കർ മുഖ്യാതിഥിയായി പങ്കെടുത്തു. പി. മമ്മദ് കോയ, വി. റാസിഖ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് വി ടി നിഹാൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സാദിഖ് പള്ളിക്കണ്ടി സ്വാഗതവും അബൂബക്കർ നന്ദിയും പറഞ്ഞു.
ഈ പരിപാടിയിൽ, വിദ്യാഭ്യാസരംഗത്ത് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.

Post a Comment

Previous Post Next Post