വെളിച്ചം കൺവീനേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു
കോഴിക്കോട്: ഐ.എസ്.എം സംസ്ഥാന സമിതിക്ക് കീഴിൽ നടന്നുവരുന്ന വെളിച്ചം അന്താരാഷ്ട്ര ഖുർആൻ പഠന പദ്ധതിയുടെ കോഴിക്കോട് സൗത്ത് ജില്ലയിലെ കൺവീനർമാരുടെ ശിൽപശാല വെളിച്ചം കൺവീനേഴ്‌സ് മീറ്റ് ഐ.എസ്.എം സംസ്ഥാന ട്രഷറർ കെ.എം.എ അസീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ മുജീബ് പൊറ്റ മ്മൽ അധ്യക്ഷത വഹിച്ചു. യാസർ അറഫാത്ത്, ഹാഫിസ് റഹ്മാൻ മദനി, അഫ്സൽ പറ്റേഴത്താഴം, ജുനൈസ് സ്വലാഹി, അഹമ്മദ് റഊഫ്, അസ്‌ലം എം.ജി നഗർ എന്നിവർ പ്രസംഗിച്ചു.
Tags:
Kozhikode News