തരിയോടിന്റെ താരങ്ങൾ പ്രതിഭകൾക്ക് ഗ്രാമപഞ്ചായത്തിന്റെ ആദരം
കാവുമന്ദം: വിദ്യാഭ്യാസ രംഗത്ത് വിവിധ നേട്ടങ്ങൾ കൈവരിച്ച തരിയോട് പഞ്ചായത്തിലെ പ്രതിഭകളെ തരിയോടിന്റെ താരങ്ങൾ എന്ന പേരിൽ ഗ്രാമപഞ്ചായത്തിന്റെ അഭിമുഖത്തിൽ അനുമോദിച്ച ചടങ്ങ് ഏറെ ശ്രദ്ധേയമായി.
അഡ്വ ടി സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ് സ്കോളർഷിപ്പുകൾ നേടിയ വിദ്യാർത്ഥികൾ, എൻട്രൻസ് പരീക്ഷയിലെ റാങ്ക് ജേതാക്കൾ, ഇൻസ്പെയർ അവാർഡ് ജേതാക്കൾ അടക്കമുള്ള വിദ്യാർഥികളെയും വൈത്തിരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആയി തിരഞ്ഞെടുക്കപ്പെട്ട ടി ബാബു, എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടിയ ജിഎച്ച്എസ്എസ് തരിയോട്, നിർമ്മല ഹൈസ്കൂൾ തരിയോട് എന്നിവരെയാണ് പ്രൗഢമായ പരിപാടിയിൽ അനുമോദിച്ചത്.
Tags:
Kerala News