Trending

സംഗീത സാന്ദ്രമായി കലാമാനിയ കുടുംബ സംഗമം

സംഗീത സാന്ദ്രമായി കലാമാനിയ കുടുംബ സംഗമം


കോഴിക്കോട്:
കേരളാ കലാലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ (12/7/2025) കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച "കലാമാനിയ" കുടുംബ സംഗമം കലാകാരന്മാർക്ക് ഒരു പുതിയ അനുഭവമായി മാറി.


ഗ്രൂപ്പുകളിലൂടെ മാത്രം പരിചയമുണ്ടായിരുന്ന കലാകാരന്മാർക്ക് നേരിൽ കാണാനും സൗഹൃദം പങ്കിടാനും ഈ സംഗമം വേദിയൊരുക്കി.
പരിപാടിയുടെ തുടക്കത്തിൽ അവതരിപ്പിക്കപ്പെട്ട ഗാനമേള ശ്രദ്ധേയമായ നിലവാരം പുലർത്തി. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം ലളിതമായ ചടങ്ങുകളോടെയാണ് അവസാനിച്ചത്. 


റസീന ഫറോക്ക്, ഫസൽ കൊടുവള്ളി എന്നിവരായിരുന്നു അവതാരകർ.
കേരളാ കലാലീഗിന്റെ സംസ്ഥാന, ജില്ലാ, മണ്ഡലം തലത്തിലുള്ള നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തു. സ്വാഗത സംഘം ജനറൽ കൺവീനർ മജീദ് എടക്കണ്ടി സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡന്റ് സുബൈർ നെല്ലുളി അധ്യക്ഷത വഹിച്ച ചടങ്ങിൽ കായിക പത്രപ്രവർത്തന രംഗത്തെ പ്രമുഖൻ കമാൽ വരദൂർ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ടി എം സി. അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി.



ജില്ലാ സെക്രട്ടറി മുനീറത്ത് ടീച്ചർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ചെയർമാൻ തെൽഹത്ത് ആശംസ പ്രസംഗം നടത്തി. എ. കെ അബ്ബാസ് താമരശ്ശേരി നന്ദി രേഖപ്പെടുത്തി. പ്രോഗ്രാം കോഡിനേറ്റർ റഷീദ് നാസിന്റെ കൃത്യനിഷ്ഠമായ പ്രവർത്തനം പരിപാടിയുടെ വിജയത്തിന് സഹായകമായി.
മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാഹിത്യ, കലാ രംഗത്തെ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ കടന്നുപോയ കോഴിക്കോട് ടൗൺ ഹാളിന്റെ വേദിയിൽ ഒത്തുചേരാനും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും നിരവധി ഗായകർക്ക് അവസരം ലഭിച്ചത് കേരളാ കലാലീഗിന്റെ വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു.
മെഹബൂബ് കോഴിപ്പള്ളി (ജോയിൻ സെക്രട്ടറി, കേരളാ കലാലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി) തൻ്റെ സന്തോഷവും ആശംസകളും അറിയിച്ചു.

Post a Comment

Previous Post Next Post