Trending

ബി ആർക്ക് ഉന്നത വിജയി Ar: ഫാത്തിമ മെഹ്നയെ അനുമോദിച്ച് ക്ലാസ്മേറ്റ്സ് - 94

ബി ആർക്ക് ഉന്നത വിജയി Ar: ഫാത്തിമ മെഹ്നയെ അനുമോദിച്ച്  ക്ലാസ്മേറ്റ്സ് - 94


 മലപ്പുറം ഡി ജി കോളേജ് ഓഫ്  ആർക്കിടെക്ചറിൽ നിന്നും 2019-24 ബിആർക്ക് ബാച്ചിൽ ഉന്നത വിജയം കരസ്ഥമാക്കി പുറത്തിറങ്ങിയ തങ്ങളുടെ സഹപാഠിയായ സീനത്ത് - നജീബ് ദമ്പതികളുടെ മകൾ മാവൂർ പാറമ്മൽ  ഓനാക്കിൽ മേത്തൽ Ar. ഫാത്തിമ മെഹ്നയെ വാഴക്കാട് സ്കൂൾ 1994 എസ് എസ് എൽ സി ബാച്ച്  10 സി ക്ലാസ്സ്‌ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ക്ലാസ്മേറ്റ്സ് 94ന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
        
മെഹ്നയുടെ വസതിയിൽ നടന്ന അനുമോദന ചടങ്ങിൽ ഷുക്കൂർ മാസ്റ്റർ കൂളിമാട് ഉപഹാര സമർപ്പണം നടത്തി. ക്ലാസ്മേറ്റ്സ് 94 കൂട്ടായ്മയിലെ അംഗങ്ങളായ ലത്തീഫ് അനന്തായൂർ, ഷബീർ പി വി റസാഖ്, സുബൈദ മൂത്തേടത്ത്, നജ്മു ബഷീർ,സീനത്ത് തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

Previous Post Next Post