സംസ്കാര പെരുവയലിന്റെ നേതൃത്വത്തിൽ പെരുവയൽ അങ്ങാടിയിൽ ശുചീകരണം നടത്തി
പെരുവയൽ:
കലാകായിക, സാമൂഹിക, സാംസ്കാരിക, സന്നദ്ധ മേഖലകളിൽ നിറസാന്നിധ്യമായ സംസ്കാര പെരുവയൽ സംഘടനയുടെ നേതൃത്വത്തിൽ പെരുവയൽ അങ്ങാടിയിലും പരിസരപ്രദേശങ്ങളിലും വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.
പരിസ്ഥിതി ശുചിത്വത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് നിരവധി പ്രവർത്തകർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.
നാടിന്റെ ശുചിത്വവും ആരോഗ്യവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ പരിപാടിയിൽ രാജീവ്, ബാബു പാറമ്മൽ, ബിജീഷ്, സാബിത്ത്, ബാലൻ നായർ, ഷിവദാസൻ, ദേവദാസ് കല്ലേരി, ബൈജു തോംസ്, അബ്ദുറഹിമാൻ, വിബിൻ, കെ.പി. ഭാസ്കരൻ, ഉസൈൻ പാലാക്കോട്ടുമൽ, സുരേന്ദ്രൻ എന്നിവരുൾപ്പെടെ നിരവധി പേർ സജീവമായി പങ്കെടുത്തു.
സംസ്കാര പെരുവയൽ സമൂഹത്തിന് നൽകുന്ന ഈ മാതൃകാപരമായ സേവനം പ്രദേശവാസികളുടെ പ്രശംസ പിടിച്ചുപറ്റി.
Tags:
Peruvayal News