Trending

ടാഗോർ ഫൗണ്ടേഷൻ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണവും സാഹിത്യ ക്വിസ് മത്സരവും നടത്തി

ടാഗോർ ഫൗണ്ടേഷൻ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണവും സാഹിത്യ ക്വിസ് മത്സരവും നടത്തി


ടാഗോർ ഫൗണ്ടേഷൻ കോൺക്ലേവ് ടുമാറോയുടേ ഭാഗമായി കോഴിക്കോട് മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ചു നടത്തിയ വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണവും സാഹിത്യ ക്വിസ് മത്സരവും നോവലിസ്റ്റ് യു കെ കുമാരൻ ഉദ്ഘാടനം ചെയ്തു.


വാർഡ് കൗൺസിലർ എസ് കെ അബൂബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ അനിൽ പി മുഖ്യഥിതി ആയിരുന്നു.വൈസ് ചെയർമാൻ ഡോ സതീഷ് പി,ജനറൽ കൺവീനർ കെ റഹിയാന ബീഗം,ദിനേശ് കാരന്തൂർ, കെ.ധനേഷ് രുഗ്മിണി എസ്, സാലി മഞ്ചേരി,റഹ്‌മ, ബരീറ,നവീൻ പാവണ്ടൂർ, യാസർ കുരിക്കൾ എന്നിവർ പ്രസംഗിച്ചു. നെല്ലിയോട്ട് ബഷീർ, സഫറുള്ള,മുഹ്സിൻ താനൂർ,കെ എം റാഷിദ്‌ അഹമ്മദ്‌ എന്നിവർ ക്വിസ് മാസ്റ്റർമാരായിരുന്നു.

Post a Comment

Previous Post Next Post