Trending

കലാ മാനിയ 2K25: കോഴിക്കോട് ജില്ലാ കലാ ലീഗ് ഫാമിലി മീറ്റിന് അന്തിമരൂപം

കലാ മാനിയ 2K25: കോഴിക്കോട് ജില്ലാ കലാ ലീഗ് ഫാമിലി മീറ്റിന് അന്തിമരൂപം



കോഴിക്കോട്: കോഴിക്കോട് ജില്ലാ കലാ ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 12, ശനിയാഴ്ച കോഴിക്കോട് ടൗൺ ഹാളിൽ വെച്ച് 'കലാ മാനിയ 2K25' എന്ന പേരിൽ ജില്ലാ ഫാമിലി മീറ്റ് സംഘടിപ്പിക്കും. കലാ ലീഗിന്റെ കോഴിക്കോട് ജില്ലയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളോടെയാണ് പരിപാടി അരങ്ങേറുക.


ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച് രാത്രി 10 മണി വരെ നീളുന്ന ഈ സംഗമത്തിൽ, മഗ്‌രിബ് നമസ്കാരാനന്തരം നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പ്രശസ്ത സ്പോർട്സ് ലേഖകനും ചന്ദ്രിക ചീഫ് എഡിറ്ററുമായ കമാൽ വരദൂർ ഉദ്ഘാടനം നിർവഹിക്കും. 




STU ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണികുളം മുഖ്യാതിഥിയായി പങ്കെടുക്കും.
കലാ ലീഗ് സംസ്ഥാന പ്രസിഡന്റ് ടി.എം.സി. അബൂബക്കർ, ചെയർമാൻ തൽഹത്ത് കുന്ദമംഗലം, ജനറൽ സെക്രട്ടറി മജീദ് കോടമ്പുഴ എന്നിവർ ചടങ്ങിൽ സംസാരിക്കും.
കുറ്റിക്കാട്ടൂർ സി.എച്ച്. സൗദത്തിൽ ചേർന്ന സ്വാഗതസംഘം യോഗത്തിൽ പരിപാടിക്ക് അന്തിമരൂപം നൽകി. സ്വാഗതസംഘം ചെയർമാൻ സുബൈർ നെല്ലൂളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ കൺവീനർ മുജീബ് റഹ്മാൻ ഇടക്കണ്ടി സ്വാഗതം ആശംസിച്ചു.
എ.എം.എസ്. അലവി, ഖമറുദ്ദീൻ എരഞ്ഞോളി, പി.സി. ഖാദർ ഹാജി, റഷീദ് നാസ്, അബ്ദുള്ളക്കോയ ചെറുപ്പ, മഹബൂബ് കോഴിപ്പള്ളി, ഖാസിം പള്ളിത്താഴം, എം.കെ. ആശിഖ് ഫറോക്ക്, അഷ്റഫ് എം.കെ, സുബൈദ കുന്ദമംഗലം, കെ.ടി. റസാക്ക്, എ.കെ. മുഹമ്മദ് റഫീഖ്, റഹീം കമ്പിളിപ്പറമ്പ്, സൈതലവി പാലാഴി, മിർഷാട്ട് ഇടിയങ്ങര, ഇ.കെ. അബ്ദുൽ ലത്തീഫ്, മുനീഫ പാലാഴി, ഫവാസ് എം. ഫിർഷാദ്, ഷബ്ന സി, റസിയ ആനക്കുഴിക്കര, സഫിയ ചാലിയറക്കൽ എന്നിവരും യോഗത്തിൽ സംസാരിച്ചു.
പരിപാടിയുടെ വിജയത്തിനായി രൂപീകരിച്ച സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തുകയും പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ തീരുമാനിക്കുകയും ചെയ്തു. കോഴിക്കോട് ജില്ലയിൽ കലാ ലീഗിന്റെ ശാക്തീകരണത്തിന് പ്രേരകമാവുന്ന ഈ ഫാമിലി മീറ്റ് വൻ വിജയമാക്കുന്നതിന് എല്ലാവരും സജീവമായി രംഗത്തിറങ്ങാൻ യോഗം ആഹ്വാനം ചെയ്തു. കുടുംബസമേതം കലാ മാനിയയിൽ എത്തിച്ചേർന്ന് സദസ്സ് ഭംഗിയാക്കാനും തീരുമാനമായി.

Post a Comment

Previous Post Next Post