തെങ്ങിൻ തൈ വിതരണം നടത്തി
പെരുമണ്ണ :
ക്ലീൻപെരുമണ്ണ ഗ്രീൻ പെരുമണ്ണ പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിയെ കാർഷിക മേഖലയുമായി ബന്ധപ്പെടുത്തുന്നതിനും തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും വേണ്ടി പെരുമണ്ണയിൽ 8000 തെങ്ങിൻ തൈകളുടെ നഴ്സറി സജ്ജമാക്കി. നഴ്സറിയിൽ ഉത്പാദിപ്പിച്ച തെങ്ങിൻതൈകളുടെ വിതരണ ഉദ്ഘാടനം അഡ്വ. പി ടി എ റഹീം MLA നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് കുമാർ മുഖ്യാതിഥിയായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.ഉഷ , ബ്ലോക്ക് മെമ്പർ ശ്യാമള പറശ്ശേരി,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പ്രേമദാസൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ കാമ്പുറത്ത്, വാർഡ് മെമ്പർമാരായ പി ആരിഷ്, സ്മിനപറക്കോട്ട്,കെ പി രാജൻ,സുധീഷ് കൊളായി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജിഷിത്ത് ആർ, അസിസ്റ്റൻറ് സെക്രട്ടറി സുരേഷ് കുമാർ എന്നിവർ സംസാരിച്ചുഎം ജി എൻ ആർ ജി എസ് അസിസ്റ്റൻ്റ് എൻജിനീയർ ദിനീഷ് നന്ദി പറഞ്ഞു
Tags:
Perumanna News