Trending

പ്രതിഭാ സംഗമം നടത്തി

പ്രതിഭാ സംഗമം നടത്തി


പെരുമണ്ണ :
പെരുമണ്ണ പഞ്ചായത്ത് പരിധിയിലെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികളെയും എൽ എസ് എസ്, യു എസ് എസ്, എൻ എം എം എസ്, വിജയികളെയും ആദരിക്കുന്നതിന്റെ ഭാഗമായി പ്രതിഭാ സംഗമം സംഘടിപ്പിച്ചു കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഐഎഎസ് പരിപാടി ഉദ്ഘാടനം ചെയ്തു. 


ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജി പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സി ഉഷ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പ്രേമദാസൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ പ്രതീഷ് വാർഡ് മെമ്പർമാരായ വി പി കബീർ, കെ പി രാജൻ എന്നിവർ സംസാരിച്ചു ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജിഷിത്ത് ആർ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post