രക്തദാനത്തിൽ വീണ്ടും മാതൃകയായി ഷക്കീർ പെരുവയൽ
പെരുവയൽ:
ഏറ്റവും കൂടുതൽ തവണ രക്തദാനം ചെയ്തതിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ഹോപ്പ് ജനറൽ സെക്രട്ടറി ഷക്കീർ പെരുവയൽ വീണ്ടും കരസ്ഥമാക്കി. കഴിഞ്ഞ വർഷവും ഷക്കീറിനായിരുന്നു ഈ അംഗീകാരം.
ലോക രക്തദാതാ ദിനമായ ജൂൺ 14-ന് തൃശ്ശൂരിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ഷക്കീർ പുരസ്കാരം ഏറ്റുവാങ്ങും. രക്തദാന രംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന ഷക്കീർ പെരുവയൽ, നിരവധി പേർക്ക് പ്രചോദനമാണ്.
Tags:
Peruvayal News