Trending

ലഹരി വിപത്തിനെതിരെ ജാനകിക്കാട് പോലീസ്

ലഹരി വിപത്തിനെതിരെ ജാനകിക്കാട് പോലീസ് സ്റ്റേഷൻ ഒരു തീവ്രാനുഭവം



ലഹരി മാഫിയ യുവതലമുറയുടെ ജീവിതത്തിലും കുടുംബബന്ധങ്ങളിലും വരുത്തുന്ന ഭീകരമായ പ്രത്യാഘാതങ്ങൾ ഹൃദയഭേദകമായി അവതരിപ്പിക്കുന്ന ഷോർട്ട് ഫിലിമാണ് 'ജാനകിക്കാട് പോലീസ് സ്റ്റേഷൻ'. കലന്തൻ ബഷീർ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ലഹരി വിപത്തിനെതിരെയുള്ള ഒരു ശക്തമായ മുന്നറിയിപ്പാണ്.



നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ആന്റി കറപ്ഷൻ ഫോഴ്‌സ് (N.H.R.A.C.F) കേരള പോലീസിന്റെ സഹകരണത്തോടെ നിർമ്മിച്ച ഈ ഇമോഷണൽ ത്രില്ലർ, പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന നിമിഷങ്ങളാൽ സമ്പന്നമാണ്. ശ്രീജിത്ത് നായരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.


പ്രദീപ് ടോം സംഗീതം നൽകിയിരിക്കുന്നു. ബെൻ ഷെറിനാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്, പി.ആർ.ഒ എം. കെ ഷെജിൻ ആണ്.
പ്രധാന അഭിനേതാക്കൾ:
സി.ആർ സലിം, ടോഷ് ക്രിസ്റ്റി, ബാലാജി ശർമ്മ, ബാലൻ പാറക്കൽ, കലന്തൻ ബഷീർ, ബെൻ ഷെറിൻ, അജിതൻ, നുജും, അശോക് കൃഷ്ണ, സന്തോഷ് വയനാട്, രായണൻ പന്തിരിക്കര, അൻമോക്സ് എയ്ഞ്ചൽ, ജിമ്മി ജസ്, ബഷീർ കോട്ടപ്പുറം, അമിർ സിയ സഹീർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



ഷോർട്ട് ഫിലിമിന്റെ ആദ്യപ്രദർശനത്തിന് നിരവധി പ്രമുഖർ സാക്ഷ്യം വഹിച്ചു. എൻ.എ.എച്ച്.ആർ.എ.സി.എഫ് ദേശീയ ചെയർമാൻ അഡ്വ. ഡോ. കെ. വിജയരാഘവൻ, കൊച്ചി സിറ്റി പോലീസ് കമ്മീഷണറും ഐ.ജി.യുമായ പുട്ട വിമലാദിത്യ, അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി. രാജ് കുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാർ, സിനിമാ നിർമ്മാതാവ് എൻ.എം. ബാദുഷ തുടങ്ങിയവർ പങ്കെടുത്തു. സന ഫാത്തിമ അസ്‌ലം അതിഥികളെ സ്വാഗതം ചെയ്തു.
ഈ ചിത്രം ലഹരിയുടെ ഇരുണ്ട ലോകത്തു നിന്ന് നമ്മുടെ യുവതലമുറയെ രക്ഷിക്കാൻ ഒരു പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Post a Comment

Previous Post Next Post