കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറി നടത്തുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പ്രദർശനവും ലൈബ്രറിയും കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾ സന്ദർശിച്ചു.
കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയിൽ നടത്തുന്ന ആനുകാലിക ശുദ്ധീകരണങ്ങളുടെ പ്രദർശനവും ലൈബ്രറിയും കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾ സന്ദർശിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളുടെ പ്രദർശനവും നടത്തിയിരുന്നു.
ലൈബ്രേറിയൻ കാരാട്ട് മുഹമ്മദ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടി ഡോ: ആലിക്കുട്ടി കളത്തിങ്ങൽ ഉദ്ഘാടനം ചെയ്തു,
കുട്ടികളിലെ ആരോഗ്യ സംരക്ഷണം എന്ന വിഷയം അവതരിപ്പിച്ചു.
ലൈബ്രറി സെക്രട്ടറി പി അബ്ദുറഹിമാൻ, സലഫി സ്കൂളിലെ അധ്യാപകരായ കെ. വീരാൻകുട്ടി മാസ്റ്റർ, ടി. കവിത ടീച്ചർ, എൻ വി ശരീഫ, എന്നിവർ സംസാരിച്ചു.
Tags:
Mavoor News