ചെട്ടിക്കടവിൽ വാഹനാപകടം; ആളപായമില്ലാതെ രക്ഷപ്പെട്ടു
കുറ്റിക്കടവ്: ചെട്ടിക്കടവ് വളയന്നൂർ തോടിന് സമീപം വാഹനാപകടം സംഭവിച്ചു.
കുറ്റിക്കടവ് പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ, നിയന്ത്രണം നഷ്ടപ്പെട്ട മറ്റൊരു കാർ ഇടിക്കുകയായിരുന്നു. എന്നാൽ, അത്ഭുതകരമായി അപകടത്തിൽ ആർക്കും പരിക്കില്ല.
ചെട്ടിക്കടവിൽ നിന്ന് കുറ്റിക്കടവിലേക്ക് വരികയായിരുന്ന കാറാണ് നിർത്തിയിട്ടിരുന്ന കാറിന് പിന്നിലിടിച്ചത്. അപകടത്തിൽപ്പെട്ട വാഹനങ്ങൾക്ക് നിസ്സാര കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Tags:
Mavoor News