Trending

യോഗ ദിനത്തിൽ യോഗാ ഹാൾ നാടിന് സമർപ്പിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്

യോഗ ദിനത്തിൽ യോഗാ ഹാൾ നാടിന് സമർപ്പിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്


തരിയോട്: അന്താരാഷ്ട്രാ യോഗാ ദിനത്തിൽ മികച്ച സൗകര്യങ്ങളോടെ യോഗാ ഹാൾ നിർമാണം പൂർത്തിയാക്കി നാടിന് സമർപ്പിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ ധന സഹായത്തോടൊപ്പം ഗ്രാമപഞ്ചായത്ത് പദ്ധതി തുക കൂടി ഉപയോഗിച്ച് തരിയോട് ആയുർവേദ ഡിസ്പെൻസറിയോടനുബന്ധിച്ചാണ് യോഗാ ഹാൾ നിർമിച്ചത്. അന്താരാഷ്ട്രാ യോഗാ ദിനാചരണത്തിൻ്റെയും യോഗാ ഹാളിൻ്റെയും ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ സരസ്വതി ദേവി പദ്ധതി വിശദീകരണം നടത്തി. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ ഹരിത ജയരാജ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ഫാ തോമസ് പ്ലാശനാൽ മുഖ്യാതിഥിയായി. പരിപാടിയോടനുബന്ധിച്ച് യോഗാ ഡാൻസ്, ക്വിസ് മത്സരം, യോഗാ പരിശീലനം തുടങ്ങിയവ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷിബു വി ജി, അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, വിജയൻ തോട്ടുങ്കൽ, സിബിൾ എഡ്വേർഡ്, ഡോ അഞ്ജുഷ, സജി മാത്യു, ജോബി മാനുവൽ, ഷിബു വി കെ, അപ്പുക്കുട്ടി നായർ തുടങ്ങിയവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട് സ്വാഗതവും യോഗ ഇൻസ്ട്രക്ടർ രശ്മി എം പി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post