Trending

മാവൂർ മുസ്ലിം ലീഗിന്റെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കമായി;

മാവൂർ മുസ്ലിം ലീഗിന്റെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കമായി; ശിൽപ്പശാല സംഘടിപ്പിച്ചു


മാവൂർ : ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി മുസ്ലിം ലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെരത്തെടുക്കപ്പെട്ട പ്രതിനിധികൾക്കായി മാവൂർ ക്രസൻ്റ് പബ്ലിക് സ്കൂളിൽ വെച്ച് ശിൽപ്പശാല സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ പരിപാടി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് കെ. മൂസമൗലവി മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് എ.കെ. മുഹമ്മദലി,മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ പി. ഉമ്മർ മാസ്റ്റർ, എം.ടി. സലീം മാസ്റ്റർ, കെ. ഉസ്മാൻ,യു.എ. ഗഫൂർ,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഒ.എം. നൗഷാദ്, കർഷക സംഘം ജില്ലാ ട്രഷറർ പി. ബീരാൻകുട്ടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കൂർ, ആര്യോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.ടി. ഖാദർ,പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ എം. ഇസ്മായിൽ മാസ്റ്റർ, വനിതാലീഗ് നേതാക്കളായ വി.കെ. ഷരീഫ, ജംഷീറസഹദ്,സി. മുനീറത്ത് ടീച്ചർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ.ലത്തീഫ് മാസ്റ്റർ സ്വാഗതവും വൈസ് പ്രസിഡണ്ട് ടി. ഉമ്മർ മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post