Trending

ജീവൻ തട്ടിപ്പറിച്ചു കെട്ടിപ്പടുക്കുന്നു സാമ്രാജ്യങ്ങൾ

യുദ്ധം
കവിത
രചന : നൂർജ് ചാലിയം


ജീവൻ തട്ടിപ്പറിച്ചു കെട്ടിപ്പടുക്കുന്നു സാമ്രാജ്യങ്ങൾ,
ഒരായിരം സ്വപ്നങ്ങൾ കത്തിയമരുന്നു,
അഗ്നിയുണ്ടകളാൽ തീമഴ പെയ്യുന്നു,
അംബര ചുംബികൾ കരിപ്പുകയാൽ മറയുന്നു,

ചിതറിത്തെറിക്കുന്നു,
കുഞ്ഞു കൈകാലുകൾ,
ചുറ്റിലുമുയരുന്നതും കുഞ്ഞു ശിരസ്സുകൾ,
പണക്കൊതി മൂത്തരക്തരക്ഷസ്സുകൾ,
ക്രൂരരായിതണ്ഡവമാടിടുന്നു,

പൊട്ടിയടർന്നകവിളിലൂടെയൊഴുകുന്ന,
ചുടുചോര കാണാൻ കണ്ണുകളില്ലിവിടെ,
ഉറ്റവരെ തിരയുന്ന ബാല്യത്തെയും കണ്ടവരില്ല,
കല്ലുകളാം ഹൃദയത്തിൻ ബൂട്ടുകൾക്ക് മുന്നിൽ,
ദാഹജലത്തിന് കേഴുന്ന പൈതങ്ങളും,

ജീവനില്ല ശരീരത്തിനിടയിൽ അൽപജീവനോടെയും ചിലർ,
ബാക്കി ജീവനായി പോർവിളിച്ചത്തുന്ന ദുരമൂത്ത പകതീരാത്തൊരു ദുഷ്ട സമൂഹം,
കൊല്ലാതെ കൊല്ലുന്നു മറ്റുള്ളവരെയും,

 ചുടുചോര പുഴകൾ ഗതിമാറി ഒഴുകുന്നു,
കുഞ്ഞണുവിനെ പോലും  കത്തിത്തെറിപ്പിക്കുന്ന,
 ജൈവായുധത്തിന്റെ പേരോ യുദ്ധം,
ഇനിയുമായുദ്ധഭൂമിയിലു ള്ളതെന്തെന്നോ,
ഒരിക്കലും ശമിക്കാത്ത വിശപ്പു മാത്രം,

അരുതെന്ന് പറയാൻ പെടാ പാടുപെടുന്ന,
ദുഷ്ട സമൂഹത്തിനു മുന്നിലോ നാമിന്ന്,

കണ്ണൊന്നും കാണാതെ അധ രമൊന്നിളക്കാത്ത,
അന്ധരും മൂകരുമായൊരു ബധിരലോകം,
ഉയരുന്നു മണ്ണിൽ ശവകൂനകൾ,
ആഴങ്ങളിൽ തീർക്കാൻ യന്ത്ര ങ്ങളും,
വിജയമില്ലാത്ത യുദ്ധമെന്തിന് സോദരാ,
മരണക്കണക്കിൽ ജയിക്കുന്നതിന്നാര് സോദരാ
രചന : നൂർജ് ചാലിയം
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി 
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
 94962 63144
സുരേഷ് എരുമേലി
 86065 44750
ശരണ്യ ലിജിത് 
94952 60902
║▌║█║▌│║▌║▌██║▌

Post a Comment

Previous Post Next Post