നായർക്കുഴി ഗവ.ഹൈസ്കൂളിൽ മെറിറ്റ് ഫെസ്റ്റ് 2025 ഉം ക്ലബ്ബ് ഉദ്ഘാടനങ്ങളും നടന്നു
നായർക്കുഴി: 2024-25 അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ സ്കോളർഷിപ്പുകൾക്ക് അർഹരായവരെയും ആദരിക്കുന്ന മെറിറ്റ് ഫെസ്റ്റ് 2025 നായർക്കുഴി ഗവ.ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. NMMS, USS, LSS, സംസ്കൃതം, ഉർദു സ്കോളർഷിപ്പുകൾ നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. നാസർ എസ്റ്റേറ്റ് മുക്ക് മെറിറ്റ് ഫെസ്റ്റ് 2025 പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിജയോത്സവം പരിപാടിയുടെ ആരംഭവും ഇതോടൊപ്പം നടന്നു.
വായനാവാര സമാപനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരി ശ്രീമതി. ആമിന പാറക്കൽ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡൻ്റ് പ്രസാദ് ആലുങ്ങൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർമാരായ ശിവദാസൻ ബംഗ്ലാവിൽ, റീന മാണ്ടിക്കാവിൽ, പ്രസീന പറക്കാപോയിൽ, SMC ചെയർമാൻ പ്രദീപ്, പ്രിൻസിപ്പാൾ ഷാജി, ഹെഡ്മിസ്ട്രസ് ശ്രീമതി. രാജി, സീനിയർ അസിസ്റ്റൻ്റ് ശ്രീ. സന്തോഷ്.വി, സ്റ്റാഫ് സെക്രട്ടറി ബിനു ജോസഫ് എന്നിവർ പ്രസംഗിച്ചു.
Tags:
Mavoor News