സീതി സാഹിബ് ലൈബ്രറിയിൽ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു
കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറി നടത്തുന്ന പ്രദർശനത്തോടനുബന്ധിച്ച് സൗത്ത് കൊടിയത്തൂർ എ യു പി സ്കൂളിലെ വിദ്യാർത്ഥികളുടെ ലൈബ്രറി സന്ദർശനവും ലഹരി വിരുദ്ധ സദസ്സും സംഘടിപ്പിച്ചു.
കാരാട്ട് മുഹമ്മദ് മാസ്റ്ററുടെ അധ്യക്ഷതയിൽ കൾച്ചറൽ സെന്റർ പ്രസിഡണ്ട് സി പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
കുന്നമംഗലം എക്സൈസ് പ്രവന്റീവ് ഓഫീസർ സുജിത്ത്. എൻ. ലഹരി വിരുദ്ധ ക്ലാസ്സെടുക്കുകയും വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. പി അബ്ദുറഹിമാൻ, വി എ റഷീദ്, സ്കൂൾ ഹെഡ്മാസ്റ്റർ പി പി മുഹമ്മദ് കുട്ടി മാസ്റ്റർ, പി സി മുജീബ് റഹ്മാൻ മാസ്റ്റർ, എൻ കെ ദിനേശ് മാസ്റ്റർ, പി കെ സബീൽ മാസ്റ്റർ, എൻ വി ശരീഫ, പി പി ജുറൈന എന്നിവർ സംസാരിച്ചു.
Tags:
Mavoor News