Trending

സ്വർണം വാങ്ങാൻ എത്തിയ ആൾ മോതിരം കവർന്ന് മുങ്ങി

സ്വർണം വാങ്ങാൻ എത്തിയ ആൾ മോതിരം കവർന്ന് മുങ്ങി


ഒളവണ്ണ:
ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങാൻ എത്തിയ ആൾ സ്വർണ്ണ മോതിരവുമായി മുങ്ങി.
കുന്നത്തുപാലത്തുള്ള "ചൈത്രം ജ്വല്ലറിയിൽ" കഴിഞ്ഞദിവസം ഉച്ചക്ക് 12.30 ഓടെയാണ് സംഭവം.
മോതിരം വാങ്ങാൻ എന്ന വ്യാജേന എത്തി അതിവിദഗ്ധമായി അര പവൻ സ്വർണമോതിരം മോഷ്ടിച്ച്  കടന്നു കളയുകയായിരുന്നു.
ഒരു മോതിരം സെലക്ട് ചെയ്ത ശേഷം അതിൽ പേര് എഴുതാൻ പറത്ത്
200 രൂപ അഡ്വൻസ് നൽകി ബാക്കി തുക എ ടി എമ്മിൽ നിന്നും എടുത്ത് വരാമെന്ന് പറഞ്ഞ് ഇയാൾ പുറത്തേക്ക് പോയപ്പോഴാണ് മോതിരം നഷ്ടമായത് മനസിലായതെന്ന് ഉടമ മധുസൂധനൻ പറഞ്ഞു.
സ്ഥാപനത്തിലെ സി സി ടി വി യിൽ നിന്നും ഇയാൾ മോതിരം കൈക്കലാക്കുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ എത്തിയ പന്തീരങ്കാവ് പൊലീസ് സി സി ടി വി ദൃശ്യങ്ങളിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുമ്പും ഇയാൾ സമാനമായ കളവുകൾ നടത്തിയിട്ടുണ്ടെന്ന്  പോലീസ് അറിയിച്ചു. മോഷണം നടത്തിയത്  തിരുവനന്തപുരം സ്വദേശിയും  ഇപ്പോൾ കോഴിക്കോട് താമരശ്ശേരി പെരുമ്പള്ളിയിൽ താമസിക്കുന്നയാളു മാണെന്ന് വ്യക്തമായിട്ടുണ്ട്.
ഇയാൾക്കായി പോലീസ് അനേഷണം
ഊർജ്ജിതമാക്കി.

Post a Comment

Previous Post Next Post