Trending

വായനയിലൂടെ രക്തബന്ധം രക്ത ദാന ക്യാമ്പ് നടത്തി

വായനയിലൂടെ രക്തബന്ധം
രക്ത ദാന ക്യാമ്പ് നടത്തി


കെ.പി. ഗോവിന്ദൻകുട്ടി സ്മാരക വായനശാല ചെറുകുളത്തൂർ (നേത്രദാന അവയവ ദാന ഗ്രാമം ) നേതൃത്വത്തിൽ
കേരള പോലീസ് ബ്ലഡും , കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലും, ചേർന്ന് കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ് ഫ്യൂഷൻ കൗൺസിലിൻ്റെ ബ്ലഡ് സെൻ്റർ ഗവ: ജനറൽ ഹോസ്പിറ്റൽ (കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ) സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് കുന്ദമംഗലം നിയോജക മണ്ഡലം എം.എൽ.എ.പി.ടി.എ. റഹീം ഉദ്ഘാടനം ചെയ്തു. വായന ശാല സെക്രട്ടറി വിശ്വനാഥൻ. ഇ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് നേതൃസമിതി കൺവീനർ ടി.എം.ചന്ദ്രശേഖരൻ, കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ: മേരി എന്നിവർ ആശംസകൾ അർപ്പിച്ചു. മരണാനന്തരം അവയവം കോഴി ക്കോട് മെഡിക്കൽകോളേജ് അനാട്ടമി വിഭാഗം വിദ്യാർ ത്ഥികൾക്ക് പഠനാവശ്യ ത്തിന് നൽകിയ എൻ.വി. രാഘവൻ ശ്രീലക്ഷ്മി മണിയഞ്ചേരിപറമ്പ് (ശ്രീരേഖ കരിമ്പനക്കൽ), ടി.ടി. ഹരിദാസൻ നല്ലാക്കിൽ പൊറ്റമ്മൽ എന്നിവരുടെ കുടുംബ ങ്ങൾക്ക് ഫോട്ടോ എം.എൽ.എ. നൽകി. SSLC Plus 2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർ, LSS, USS വിജയികൾ, അടുക്കള തോട്ടത്തിൽമികവ് പുലർത്തിയ ടി.പി. ഉണ്ണികൃഷ്ണൻ എന്നിവരെ പരിപാടിയിൽ അനുമോദിച്ചു.വായനശാല ഭരണസമിതി അംഗം കെ. ജൂബിലി സ്വാഗതവും, വായനശാല ഭരണസമിതി അംഗം കെ. ഷൈബ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post