Trending

മനുഷ്യ സമൂഹത്തിന്റെ വളർച്ചയാണ് പ്രതിരോധ സാഹിത്യം

മനുഷ്യ സമൂഹത്തിന്റെ വളർച്ചയാണ് പ്രതിരോധ സാഹിത്യം

     കെ കെ എൻ കുറുപ്പ്

ഒളവണ്ണ: 
സാഹിത്യ സമ്മേളനങ്ങളിലൂടെ മാത്രമേ സമൂഹത്തെ മുന്നോട്ട് നയിക്കാൻ സാധിക്കുകയുള്ളൂ എന്ന് കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസിലർ കെ കെ എൻ കുറുപ്പ് പറഞ്ഞു. 
എസ് എസ് എഫ് ഫറോക്ക് ഡിവിഷൻ സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തിന്റെ അനുഭവങ്ങളിലൂടെ നാം മുന്നോട്ട് പോകുമ്പോൾ സാഹിത്യത്തെ സ്നേഹിക്കാൻ നമുക്ക് കഴിയണമെന്നും  അടിമയുടെയും ദരിദ്രന്റെയും പ്രതിഷേധത്തിന്റെ ശബ്ദം എസ് എസ് എഫ് മുഴക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാഗതസംഘം ചെയർമാൻ നാസർ ഹാജി എളവനയുടെ അധ്യക്ഷത വഹിച്ചു.  
പ്രാർത്ഥനയ്ക്ക് സയ്യിദ് ജസീൽ ശാമിൽ ഇർഫാനി നേതൃത്വം നൽകി. 
രിസാല അപ്ഡേറ്റ് സി ഇ ഒ സി എൻ ജാഫർ പ്രമേയ പ്രഭാഷണം നടത്തി. 
എസ് എസ് എഫ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം സാദിഖ് അഹ്സനി പെരുമുഖം, 
കേരള മുസ്‌ലിം ജമാഅത്ത് ഫറോക് സോൺ ജന. സെക്രട്ടറി ഷാഫി ഹാജി രാമനാട്ടുകര, ഹമിദ് അലി സഖാഫി പാലാഴി, എസ് വൈ എസ് ഫറോക് സോൺ ജന. സെക്രട്ടറി ഷബീർ വടക്കുംപാട്, മഹല്ല് പ്രസിഡന്റ് സിദ്ദീഖ് ഹാജി ഇരിങ്ങല്ലൂർ, അക്ബർ സാദിഖ്, തുടങ്ങിയവർ സംബന്ധിച്ചു.
ഇന്ന് (ഞായർ ) വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം 
സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ഉദ്ഘാടനം ചെയ്യും.
സയ്യിദ് റഈസ് ഷാമിൽ ഇർഫാനി അധ്യക്ഷത വഹിക്കും.
അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി സന്ദേശ പ്രഭാഷണം നടത്തും.
കേരള മുസ്ലിം ജമാഅത്ത് ഫറോക്ക് സോൺ പ്രസിഡണ്ട് സയ്യിദ് ഹബീബ് റഹ്മാൻ അൽ ബുഖാരി വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യും.

Post a Comment

Previous Post Next Post