Trending

സമസ്ത സ്ഥാപക ദിനം

സമസ്ത സ്ഥാപക ദിനം: ദാറുസ്സലാം മദ്രസയിൽ പതാക ഉയർത്തി ചരിത്ര ഡോക്യുമെന്ററി പ്രദർശിപ്പിച്ചു


പെരുവയൽ:
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് പെരുവയൽ ദാറുസ്സലാം മദ്രസയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മഹല്ല് ഖതീബ് ബഷീർ ബാഖവി ഉസ്താദ് പതാക ഉയർത്തിക്കൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു.


സമസ്തയുടെ സമ്പൂർണ്ണ ചരിത്രം കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ഒരു ഡോക്യുമെന്ററി പ്രദർശനവും ചടങ്ങിന്റെ ഭാഗമായി നടന്നു. മദ്രസ സദർ മുഅല്ലിം ടി.ആർ.വി. ആബിദ് നദ്‌വി പെരിങ്ങൊളം പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.


പരിപാടിയിൽ കെ. അബ്ദുറഹിമാൻ മുസ്ല്യാർ, അസ്‌ലം അശ്അരി, റാഫി യമാനി എന്നിവരും എസ്.കെ.എസ്.ബി.വി. പ്രവർത്തകരും പങ്കെടുത്തു. കുഞ്ഞഹമ്മദ് മുസ്ലിയാർ പരിപാടിക്ക് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post