Trending

ഓർമ്മകളിൽ നിറയുന്ന അച്ഛൻ

ഓർമ്മകളിൽ നിറയുന്ന അച്ഛൻ
(കവിത)
രചന : ശോഭന കപിൽനാഥ് എരുമേലി



ഭൂമിയിൽ ജന്മം എടുത്തോരുനാൾ മുതൽ ഞാൻ അച്ഛന്റെ വാത്സല്യ പുത്രിയായി.....

പിച്ച വെച്ചു നടന്നോരുനാൾ മുതൽ അച്ഛന്റെ കൈപിടിച്ച് നടന്നു തുടങ്ങി.....

ഓടിക്കളിച്ചു തിരികെ വരുമ്പോൾ കോരിയെടുത്ത് വാരിപ്പുണർന്ന് മാറോട് ചേർക്കുമെൻ അച്ഛൻ

ആയിരം മുത്തങ്ങൾ തന്നീടുമെന്റച്ഛൻ അച്ഛന്റെ പാട്ട് കേട്ടാണ് ഞാൻ എന്നും ഉറങ്ങാറ് അച്ഛന്റെ സ്നേഹ വാത്സല്യങ്ങളേറ്റുവാങ്ങി വളർന്നു ഞാൻ

സന്ധ്യാസമയങ്ങളിൽ നാമം ജപിക്കാൻ പഠിപ്പിച്ചതും, കഥകൾ പറഞ്ഞു രസിപ്പിച്ചതും ഇന്നുമെൻ ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്നു.

എനിക്ക് എന്ത് ഇഷ്ടമായിരുന്നു എന്റച്ഛനെ എന്ത് ഇഷ്ടമായിരുന്നു......

അച്ഛൻ പോയി മറഞ്ഞോരുകാലം മുതൽ ചിറകൊടിഞ്ഞൊരു പക്ഷിയായി ഞാൻ എന്റെ ഓർമ്മകൾ ഇന്നുമെൻ ഹൃദയത്തിൻ തേങ്ങലായി......

ഇനിയും എൻ ഉള്ളിലൊരു മോഹമുണ്ട്  വീണ്ടും എനിക്കൊരു പുനർജന്മമുണ്ടെങ്കിൽ എന്റെ അച്ഛന്റെ മകളായി  ജനിക്കണം ഞാൻ.........

രചന : ശോഭന കപിൽനാഥ് എരുമേലി

Post a Comment

Previous Post Next Post