Trending

റോഡരികിലെ വെള്ളക്കെട്ട്: ബുള്ളറ്റ് താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാരന് പരുക്ക്

റോഡരികിലെ വെള്ളക്കെട്ട്:
ബുള്ളറ്റ് താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാരന് പരുക്ക്


മാവൂർ എളമരം പാലത്തിനു
സമീപം നിയന്ത്രണംവിട്ട ബുള്ളറ്റ് മൂന്ന് മീറ്ററോളം താഴ്ചയി ലേക്ക് മറിഞ്ഞ് യാത്രക്കാരന് പരുക്ക്.

മാവൂരിൽനിന്ന് കുളിമാട്ടേക്ക് പോവുകയായിരുന്ന മാവൂർ കീഴ് വാറ്റ് അഷ്റഫ് ഓടിച്ചിരുന്ന ബുള്ളറ്റാണ് എളമരം പാലത്തിനു സമീപം ജങ്ഷനിൽ മൂന്നു മീറ്ററോളം താഴ്ചയിലേക്ക്
മറിഞ്ഞത്.

ഇന്നലെ രാവിലെ 8.30നാണ് സംഭവം. ശക്തമായ മഴയും റോഡരികിലെ കുഴിയും വെള്ളക്കെട്ടും കാരണം ഇറക്കവും വളവും ചേർന്ന സ്ഥലത്ത് നിയന്ത്രണംവിട്ട് തെന്നിമറിയുക യായിരുന്നു. ബുള്ളറ്റിന് കേടുപാടുകൾ സംഭവിച്ചു. അഷ്റ ഫിനെ മണാശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post