അറത്തിൽ പറമ്പ് അംഗണവാടിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു
അഞ്ചാം വാർഡ്, ജൂൺ 26: അറത്തിൽ പറമ്പ് അംഗണവാടിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. അഞ്ചാം വാർഡ് മെമ്പർ കെ.കെ. ഷമീർ പരിപാടി ഉദ്ഘാടനം ചെയ്തു.
ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. അംഗണവാടി വർക്കർമാരായ നഫീസ ടീച്ചർ, സി.ഡി.എസ്. മെമ്പർ മാലതി വി.എം., എ.ഡി.എസ്. പ്രസിഡന്റ് റഹ്മത്ത് കെ., എ.ഡി.എസ്. മെമ്പർ കമറു പി., പാലിയേറ്റീവ് വളണ്ടിയർ നഫീസ മിസിരി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Tags:
Perumanna News