ലഹരി വിരുദ്ധ ജനകീയ പ്രതിരോധം ജ്വാല തെളിയിച്ചു.
കെ.പി. ഗോവിന്ദൻകുട്ടി സ്മാരക വായനശാലയുടെയും, വിമുക്തിയുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ജ്വാല സാംസ്ക്കാരിക പ്രവർത്തകൻ ടി.വി. ജി ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.പി. മാധവൻ അദ്ധ്യക്ഷത വഹിച്ചു. പെരുവയൽ ഗ്രാമ പഞ്ചായത്ത് മെമ്പർ പി. അനിത ആശംസയർപ്പിച്ചു. വായനശാല സെക്രട്ടറി വിശ്വനാഥൻ. ഇ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വായനശാല ഭരണസമിതി അംഗം കെ. അംശുമതി സ്വാഗതവും, വായനശാല വൈസ് പ്രസിഡണ്ട് വി.സുരേഷ് നന്ദിയും പറഞ്ഞു.
Tags:
Peruvayal News