ലഹരി വിരുദ്ധ പ്രതിജ്ഞയും റാലിയും സംഘടിപ്പിച്ചു.
പെരുമണ്ണ : ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ ലഹരിവിരുദ്ധ പ്രതിജ്ഞയും റാലിയും സംഘടിപ്പിച്ചു.
ലഹരിയുടെ വിപത്തുകൾ വിശദീകരിക്കുന്ന പ്ലക്കാർഡുകളുമായി വിദ്യാർത്ഥികൾ നടത്തിയ റാലി പൊതുസമൂഹത്തിന് പുതിയ സന്ദേശം നൽകി. സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം വിളിച്ച് ചേർത്ത അസംബ്ലിയിൽ സ്കൂൾ പ്രധാനാധ്യാപിക പി.പി ഷീജ ടീച്ചർ കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ,ലഘുലേഖ വിതരണം,ചിത്ര പ്രദർശനം പ്ലക്കാർഡ് നിർമാണം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.പരിപാടികൾക്ക് എ.പി അബ്ന, എം.ഷീന,ഐ.സൽമാൻ,കെ.പി അഹമ്മദ് ഫൈസൽ,എം.വൃന്ദ,കെ.അൻസില ബാനു നേതൃത്വം നൽകി.
Tags:
Perumanna News