Trending

പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്നു

വാഴക്കാട്
ജി.എച്ച്.എസ് വാഴക്കാട് 1973 - 74 എസ്.എസ്.എൽ.സി ബാച്ചിൻ്റെ അൻപത്തി ഒന്നാം വാർഷികത്തോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്നു.


മഴക്കാലമായതിനാൽ എടവണ്ണപ്പാറ മമത ഗ്രാൻറ് സിറ്റി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ കെയ്ക്ക് മുറിച്ചാണ് ആഘോഷിച്ചത്. പൂർവ്വ വിദ്യാർത്ഥികളായ
 ടി പി സി വളയന്നൂരിൻ്റെ അദ്ധ്യക്ഷതയിൽ ടി.മുഹമ്മദലി സംഗമം ഉദ്ഘാടനം ചെയ്തു.. നാരായണൻകുട്ടി,  സി.വേലായുധൻ, ഷൺമുഖൻ, ഇബ്രാഹിം കായലം, അബ്ദുറഹിം, പി.ടി.മുസ്തഫ, 
 സി.കെ.പോക്കർ കുട്ടി, അബ്ദുള്ള മാസ്റ്റർ, വി.അബ്ദുള്ള, ആർ.ഭാസ്ക്കരൻ, ഇ.എൻ കോമളവല്ലി, ടി.സുബൈദ എന്നിവർ ആശംസകൾ അർപ്പിച്ചു. പി.പി സുഗുണൻ സ്വാഗതവും, എം.മോഹൻദാസ് നന്ദിയും പറഞ്ഞു.തുടർന്ന് കലാ പരിപാടികൾ അരങ്ങേറി

Post a Comment

Previous Post Next Post