ആദംപടിയിൽ ലഹരിയും മോഷണവും പെരുകുന്നു
മുക്കം:
ആദംപടിയിൽ കഞ്ചാവ്, ലഹരി മോഷണ സംഘങ്ങൾ വിലസുന്നതായി പരാതി. ഗ്രീൻവാലി ട്രെയിനിങ് കോളേജ് പരിസരത്തെ വെല്ലാറ റബ്ബർ എസ്റ്റേറ്റ് കേന്ദ്രീകരിച്ചാണ് സാമൂഹ്യദ്രോഹികളുടെ ശല്യം രൂക്ഷമാകുന്നത്.
ജനവാസം കുറഞ്ഞ കരിങ്കൽ ക്വാറി യിലേക്കുള്ള റോഡിന്റെ ഇരു വശത്തും റബ്ബർ മരങ്ങളാണ്.റബ്ബർ പാൽ,ഷീറ്റ്,ഷീറ്റ് അടിക്കുന്ന റാട്ട.. ഒറ്റുപാൽ തുടങ്ങിയവയാണ് റബ്ബർ കർഷകർക്ക് ഇരുട്ടിൻ്റെ മറവിൽ നഷ്ടമാകുന്നത്.
Tags:
Mavoor News