Trending

മണക്കടവിൽ പ്രതിഭാസംഗമം

മണക്കടവിൽ പ്രതിഭാസംഗമം


മണക്കടവ് ആത്മബോധോദയം വായനശാല പതിനെട്ടാമത് പ്രതിഭാസംഗമം സംഘടിപ്പിച്ചു.


പി ടി എ റഹീം എം എൽ എ സംഗമം ഉദ്ഘാടനം ചെയ്തു. വായനശാലാ പരിധിയിലെ SSLC , Plus Two  Full A+ വിജയികൾക്കും LSS, USS ജേതാക്കൾക്കുമുള്ള പി എം ശേഖരൻ, പി എം അനന്തൻ മാസ്റ്റർ, എം പ്രസന്ന ടീച്ചർ, എം മുഹമ്മദ് കുട്ടി മാസ്റ്റർ മരക്കാട്ടു പുറത്ത് എന്നിവരുടെ സ്മരണക്കായുള്ള എൻഡോവ്മെൻ്റുകൾ  വിതരണം ചെയ്തു. 


വായനശാലാ പരിധിയിലെ മുഴുവൻ വിജയികൾക്കുമുള്ള പുരസ്കാരങ്ങൾ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ പി സുരേന്ദ്രനാഥൻ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡണ്ട് എൻ ജയപ്രശാന്ത് , എം ബാലൻ മാസ്റ്റർ, ഹമീദ് മൗലവി, പിടി ശശിധരൻ, സി പി പ്രദിപ് കുമാർ, റെനീഷ് ടി വി, എം വി അബ്ദുൾ ലത്തീഫ്, വാർഡ് മെംബർമാരായ ഷാജി പനങ്ങാവിൽ, ഹസീന പിലാക്കോത്ത്  എന്നിവർ ചേർന്ന് വിതരണം ചെയ്തു. വായനാ മത്സരത്തിലെ മേഖലാ താലൂക്ക് ജില്ല തല മത്സരങ്ങളിലെ വിജയികളായ കാർത്തിക എസ്, ആത്മിക സി പി , അച്ചുത് എസ് ഹരി എന്നിവർക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. 
വായനശാല പ്രസിഡണ്ട്  പി എം വിനോദ് കുമാർ അധ്യക്ഷനായി. സെക്രട്ടറി വിസി സുരേഷ്, ജോ. സെക്രട്ടറി യു ബി ജയരാജൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post