Trending

പെരുമണ്ണ പഞ്ചായത്ത് അഞ്ചാം വാർഡ് കുടുംബശ്രീ വാർഷികാഘോഷം

പെരുമണ്ണ പഞ്ചായത്ത് അഞ്ചാം വാർഡ് കുടുംബശ്രീ വാർഷികാഘോഷം: വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ചു


പെരുമണ്ണ: പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് കുടുംബശ്രീയുടെ വാർഷികാഘോഷവും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കൽ ചടങ്ങും ഗംഭീരമായി നടന്നു. അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ കെ.കെ. ഷമീർ അധ്യക്ഷനായ ചടങ്ങിൽ എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികൾ, പാലിയേറ്റീവ് വളണ്ടിയർമാർ, ആശാ വർക്കർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവരുൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺപുറം, സി.ഡി.എസ്. ചെയർപേഴ്സൺ സുമ ഇ.കെ., കെ.ഇ. മുഹമ്മദ് ഫസൽ, മാലതി വി., തേജസ് പെരുമണ്ണ, ടി. നാരായണൻ, പി.പി. വിജയകുമാർ, ഷീജ പി.പി., ഹരിദാസ് മുതുവന, വേണുഗോപാൽ പി.പി., ബബിത വി.പി., റഹ്മത്ത് കെ. തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഈ വാർഷികാഘോഷം പെരുമണ്ണയിലെ സാമൂഹിക പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉണർവ് നൽകി.

Post a Comment

Previous Post Next Post