അനുസ്മരണം നടത്തി.
കെ.പി. ഗോവിന്ദൻകുട്ടിയുടെ 67-ാം മത് വാർഷിക അനുസ്മരണം കെ.പി. ഗോവിന്ദൻകുട്ടി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ നടത്തി. പഞ്ചായത്ത് നേതൃസമിതി കൺവീനർ ടി.എം.ചന്ദ്രശേഖരൻ അനുസ്മരണ പ്രഭാഷണം നടത്തി. വായനശാല ഭരണസമിതി അംഗം കെ. അംശുമതി അദ്ധ്യക്ഷത വഹിച്ചു. വായനശാല ഭരണസമിതി അംഗം എം.ടി. രവീന്ദ്രൻ വരച്ച കെ.പി. ഗോവിന്ദൻകുട്ടിയുടെ ഛായാപടം കെ.കൃഷ്ണൻകുട്ടി ഏറ്റുവാങ്ങി. ആർ. രാജശ്രീയുടെ ആത്രേയകം എന്ന പുസ്തകം പരിചയപ്പെടുത്തി സൂരജ് വടക്കയിൽ സംസാരിച്ചു. ചർച്ചയിൽ പങ്കെടുത്ത് ഷാജു പുനത്തിൽ, ടി. വി അംബുജാക്ഷി.
ടി.വി. ജി, കെ.കൃഷ്ണൻക്കുട്ടി, ടി.എം.ചന്ദ്രശേഖരൻ, ഓ.കെ. ചന്ദ്രൻ, രൂപേഷ് വാഴയൂർ , എന്നിവർ സംസാരിച്ചു. സൂരജ് വടക്കയിൽ ചർച്ചയ്ക്ക് മറുപടി പറഞ്ഞു.
Tags:
Peruvayal News

