കല്ലുമായി കയറ്റം കയറുന്നതിനിടയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞു
പെരുമണ്ണ :
കല്ലുമായി കയറ്റം കയറുന്നതിനിടയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി പിറകോട്ട് വന്ന് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം സംഭവിച്ചു.
തെക്കെവള്ളിക്കുന്ന് നരിമാടൻകുന്ന് കയറ്റത്തിലാണ് ഇന്നലെ വൈകിട്ട് ആറു മണിയോടെ അപകടമുണ്ടായത്.
നിറയെ കല്ലുമായി വന്ന ടിപ്പർ ലോറി കയറ്റം കയറാൻ സാധിക്കാതെ പിറകിലേക്ക് ഉരുണ്ട് വന്ന് 15 അടിയോളം താഴ്ചയിലുള്ള തെക്കേ വള്ളിക്കുന്ന്പറമ്പ് ഷംസുദ്ദീൻ എന്നവരുടെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു.
ലോറി ഡ്രൈവർ അബ്ദുൽ മുനീർ എടവണ്ണപ്പാറ, ഇതര സംസ്ഥാന തൊഴിലാളികളായ ഗോപിനാഥ്,
രഥുൽ എന്നിവരെ ചെറിയ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോറി മറിയുന്നതിന്റെ മിനിറ്റുകൾക്ക് മുമ്പാണ് വീട്ടുമുറ്റത്തുണ്ടായിരുന്ന കുട്ടികളടക്കമുള്ളവർ മറ്റൊരു സ്ഥലത്തേക്ക് മാറിയത്. ഇതിനാൽ വലിയൊരു ദുരന്തം ഒഴിവായ ആശ്വാസത്തിലാണ് നാട്ടുകാർ.
Tags:
Perumanna News