Trending

തെങ്ങിൻ തൈകളുടെ സൗജന്യ വിതരണ ഉൽഘാടനം കുന്ദമംഗലം നിയോജക മണ്ഡലം MLA PTA റഹിം നിർവ്വഹിച്ചു

മാവൂർ ഗ്രാമ പഞ്ചായത്ത്  മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട് വിനിയോഗിച്ച് ഉൽപ്പാദിപ്പിച്ച തെങ്ങിൻ തൈകളുടെ സൗജന്യ വിതരണ ഉൽഘാടനം കുന്ദമംഗലം നിയോജക മണ്ഡലം MLA  PTA റഹിം നിർവ്വഹിച്ചു.
   
കുട്ടിക്കൊരു  തൈ  എന്ന സന്ദേശം നൽകി പഞ്ചായത്തിലെ സ്കൂളുകൾ വഴി 2000 ത്തോളം  വിദ്യാർത്ഥികൾക്ക് ആണ് തെങ്ങിൻ തൈകൾ സൗജന്യമായി നൽകുന്നത്. ഗ്രാമപഞ്ചായത്ത് തല ഉൽഘാടനം മാവൂർ g m u P സ്കൂളിൽ വെച്ച് നടന്നു.
ഫാത്തിമ്മ ഉണിക്കൂർ  സ്വാഗതം പറഞ്ഞു.
പ്രസിഡൻ്റ് വളപ്പിൽ അബ്ദുൾ റസാഖ് അധ്യക്ഷനായി. മാവൂർ ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ടി. ടി. അബ്ദുൾ ഖാദർ അംഗങ്ങളായ പുലപ്പാടി ഉമ്മർ മാസ്റ്റർ , കെ ഉണ്ണികൃഷ്ണൻ , ജയശ്രീ ദിവ്യപ്രകാശ്
കെ. എം അപ്പുക്കുഞ്ഞൻ, ഗീതാ കാവിൽ പുറായ് , ഗീതാമണി / NREG അസിസ്റ്റൻൻ്റ് എഞ്ചിനിയർ ഷിജു , ഓവർസിയർ മുനീർ , സ്കൂൾ  പ്രധാന അധ്യാപകൻ ബഷീർ മാസ്റ്റർ , പി.ടി. എ പ്രസിഡൻ്റ് കെ. ഉസ്മാൻ എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post