കോഴിക്കോട്: സ്ത്രീയെഴുത്തുകൾ കേരളീയ സാമൂഹ്യ ജീവിതത്തെ പുനർ നിർണയിച്ചു കൊണ്ടിരിക്കുകയാണെന്ന് ഡോ. ഖദീജ മുംതസ് പറഞ്ഞു.
യുവസാഹിതി സമാജം വായനാദിനത്തിൽ നടത്തിയ തെക്കെ പുറത്തെ വനിതാ എഴുത്തുകാരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. പ്രൊഫ ഷഹദ് ബിൻ അലി അധ്യക്ഷനായി.
എ. എം ഖദീജ, സാബി തെക്കേപ്പുറം, സിറു റസാഖ്, അയിഷ ഫഹീമ , നൂർജഹാൻ എന്നിവരെ ആദരിച്ചു.
ശ്രീരമ മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ ഉഷാദേവി ഉപഹാരം നൽകി. സലാം കല്ലായി പരിചയപ്പെടുത്തി.
Tags:
Kozhikode News