ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിന് വീണ്ടും ആദരം
കോഴിക്കോട്:
രക്തദാന മേഖലയിലെ സ്തുത്യർഹമായ സേവനങ്ങൾക്ക് ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പിനെ കോഴിക്കോട് ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ലോക രക്തദാതാദിന പരിപാടിയോടനുബന്ധിച്ച് ആദരിച്ചു.
ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.പി. രാജേഷിൽ നിന്ന് ഹോപ്പ് ഭാരവാഹികൾ ആദരം ഏറ്റുവാങ്ങി.
Tags:
Kozhikode News