Trending

ക്രിയേറ്റീവ് കോ‍ർണർ ഉദ്ഘാടനം ചെയ്‍ത‍ു

ക്രിയേറ്റീവ് കോ‍ർണർ ഉദ്ഘാടനം ചെയ്‍ത‍ു


കുറ്റിക്കാട്ടൂർ: കുറ്റിക്കാട്ടൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം അ‍‍ഡ്വ. പി.ടി.എ. റഹിം എം.എൽ.എ. നിർവ്വഹിച്ചു.


പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടാഞ്ചേരി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ കോഴിക്കോട് ഡി.പി.ഓ. ഡോ. അഭിലാഷ് കുമാർ പി. പദ്ധതി വിശദീകരണം നടത്തി. എസ്.എസ്.എൽ.സി., പ്ലസ്‍ടു, എൻ.എം.എം.എസ്, യു.എസ്.എസ്. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.


പി.ടി.എ. പ്രസിഡണ്ട് മുജീബ് റഹ്മാൻ ഇടക്കണ്ടി, പെരുവയൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അനീഷ് പാലാട്ട്, വാർഡ് മെമ്പർ പി എം ബാബു, മാവൂർ ബി.ആർ.സി. ബി.പി.സി. ജോസഫ് തോമസ്, ട്രെയിനർ അമ്പിളി എസ് വാര്യർ, എസ്.എം.സി. ചെയർമാൻ ബഷീർ പി.പി., എം.പി.ടി.എ. പ്രസിഡണ്ട് ഷംന, പ്രിൻസിപ്പാൾ സുജ സി., ഹെഡ്മിസ്ട്രസ് ജ്യോതി എം. തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post