ക്ലാസ്സ്മേറ്റ്സ് 94 പ്രതിഭകളെ അനുമോദിച്ചു
വാഴക്കാട് ഗവ ഹയർസെക്കൻഡറി സ്കൂളിലെ 1994 എസ് എസ് എൽ സി ബാച്ച് 10 സി ക്ലാസ് സഹപാഠികളുടെ കൂട്ടായ്മയായ ക്ലാസ്സ് മേറ്റ്സ്-94 ന്റെ നേതൃത്വത്തിൽ അതിലെ മെമ്പർമാരുടെ മക്കളിൽ നിന്നും ഈ വർഷത്തെ എസ്എസ്എൽസി പ്ലസ് ടു എൽ എസ് എസ്,യു എസ് എസ് തുടങ്ങിയ പരീക്ഷ വിജയികളെ അനുമോദിച്ചു
ക്ലാസ്മേറ്റ്സ് മെമ്പർ നൗഷാദ് ബാവയുടെ വാഴക്കാട്ടെ വസതിയിൽ ക്ലാസ് കോഡിനേറ്റർ സുബൈദ മൂത്തേടത്തിന്റെ അധ്യക്ഷതയിൽ നടത്തിയ ലളിതമായ ചടങ്ങിൽ വാഴക്കാട് സ്കൂളിലെ പൂർവ്വാധ്യാപകനും എഴുത്തുകാരനും പൊതുപ്രവർത്തകനുമായ ഷുക്കൂർ മാസ്റ്റർ കൂളിമാട് ഉദ്ഘാടന കർമ്മവും ഉപഹാര സമർപ്പണവും നിർവഹിച്ചു.
Tags:
Malappuram News