Trending

നിലമ്പൂരിൽ യു ഡി എഫ് തകർപ്പൻ വിജയം നേടും. കലാലീഗ്

നിലമ്പൂരിൽ യു ഡി എഫ് തകർപ്പൻ വിജയം നേടും. കലാലീഗ്


കോഴിക്കോട് : നിലമ്പൂരിൽ യു ഡി എഫ് തകർപ്പൻ വിജയം കരസ്ഥമാക്കുമെന്ന് കലാലീഗ്,
കോഴിക്കോട് ജില്ലാ പ്രവർത്തക സമിതി യോഗം വിലയിരുത്തി.


ജൂലൈ 12 ശനിയാഴ്ച കോഴിക്കോട് ടൗൺഹാളിൽ നടക്കുന്ന മാനവിക ഐക്യ സന്ദേശ സദസ്സും വിളയിൽ ഫസീല അവാർഡ് സെറിമണിയും ഇമ്പമാർന്ന കലാനിശയും നടക്കും. പരിപാടിയിൽ മുസ്‌ലിം ലീഗിൻ്റെയും മറ്റ് കലാസാംസ്കാരിക നേതാക്കളും പത്രപ്രവർത്തകരും പങ്കെടുക്കും അന്ന് ഉച്ച്ക്ക് ശേഷം 2.30 മുതൽ 6 മണി വരെ കലാലീഗി,ലെ മെമ്പർമാരായ ഗായകരും വിവിധ കലാരംഗത്തുള്ളവരും ഒരുക്കുന്ന 'പരിപാടികൾ നടക്കും.



 ആറ് മണിക്ക് ശേഷം പ്രശസ്ത കലാകാരെയും പൊതുജനങ്ങളിൽ വലിയ സേവനങ്ങൾ നൽകിയ പ്രമുഖരേയും കലാലീഗിൻ്റെ പച്ചത്തൂവാലയും, പ്രശസ്ഥി പത്രവും നൽകി ആദരിക്കും. പരിപാടിയുടെ സ്വാഗത സംഘംയോഗവും കൂടെ നടന്നു. 'സംയുക്ത യോഗം കലാലീഗ് സംസ്ഥാന പ്രസിഡണ്ട് ടി.എം.സി അബൂബക്കർ ഉദ്ഘാടനം ചെയ്തു. നിലമ്പൂർ ഉപതെരെഞ്ഞെട്പ്പിൽ യു ഡി എഫ് പ്രവർത്തനത്തിൽ മലപ്പുറംജില്ലാ കലാലീഗ് പ്രവർത്തകർ പ്രവർത്തന രംഗത്തുണ്ട് വീട് കൾ കയറി യു ഡി എഫിനൊപ്പം സജീവ പ്രവർത്തനം നടത്തുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. മെഡിക്കൽ കോളജ് നട്ത്ത് സന ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രവർത്തക സമിതിയുടെയും സ്വാഗതസംഘത്തിൻ്റെയും യോഗത്തിൽ കലാലീഗ്.ജില്ലാവർക്കിംങ്ങ് ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ ഇടക്കണ്ടി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് സുബൈർ നെല്ലൂളി അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ സംസ്ഥാന നേതാക്കളായ കെ.കെ. കോയ കോവൂർ, പി സി ഖാദർ ഹാജി, തുടങ്ങിയവരും ജില്ലാ മണ്ഡലം നേതാക്കളായ ടി.പി. റഷീദ് നാസ്, സിറ്റി പ്രസിഡണ്ട് കാസിം പള്ളിത്താഴം,അബ്ദുള്ളക്കുട്ടി ചെറൂപ്പ, എം.കെ അശ്റഫ്, സലീം മുട്ടാഞ്ചേരി , എ.കെ.അബ്ബാസ്  ഇഖ്ബാൽ മാസ്റ്റർ പരപ്പം പൊയിൽ 'റസിയ മായൻകോട്ട്, സഫിയാ റഹ്മാൻ, സി.ശബ്നം. കെ.പി സുഹറാബി വേങ്ങേരി , സുബൈദ പള്ളിക്കണ്ടി . ബഷീർ ചെറുവണ്ണൂർ, പ്രസംഗിച്ചു.

Post a Comment

Previous Post Next Post