ലോക രക്തദാന ദിനത്തോടനുബന്ധിച്ച് AIMI യുടെ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
കോഴിക്കോട്:
ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി ആൾ ഇന്ത്യാ മെഡിക്കൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (AIMI) കോഴിക്കോട്ട് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. കോഴിക്കോട് ഗവൺമെന്റ് വുമൺ & ചിൽഡ്രൻസ് ഹോസ്പിറ്റൽ ബ്ലഡ് ഡൊണേഷൻ കൗൺസിലർ അമിത എ സെമിനാർ ഉദ്ഘാടനം ചെയ്തു.
AIMI-യുടെ പ്രിൻസിപ്പലും AI MI EDU സി.ഇ.ഒ.യുമായ ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ ഇ.കെ. ഷാഹുൽഹമീദ്, ജിൻസി, അതുല്ല്യ, അഞ്ജു, ഗോപിക, ഹംന, ആയിഷ, ഷന, ഷാനിയ, സഫീറ, രാജി, ഷഹീർ എന്നിവർ സെമിനാറിൽ സംസാരിച്ചു.
Tags:
Kozhikode News