ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് ഗൃഹനാഥൻ മരിച്ചു
പെരുമണ്ണ ജോലിക്കിടെ കെട്ടിടത്തിൽ നിന്നും വീണ് ഗൃഹനാഥൻ മരണപ്പെട്ടു.
വെള്ളായിക്കോട് മരളിയിൽ താമസിക്കും പടിഞ്ഞാറക്കര പി കെ അലവിക്കുട്ടി (57) യാണ് മരണപ്പെട്ടത്.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.
പെരുമണ്ണയിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ ഇൻഡസ്ട്രിയൽ ജോലി ചെയ്യുന്നതിനിടെ ചവിട്ടു പലക തെറ്റി ഒന്നാം നിലയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെള്ളായിക്കോട് സുന്നി മഹല്ല് ജമാഅത്ത് കമ്മിറ്റി മെമ്പറും കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് അംഗവുമാണ്.
പിതാവ്: പരേതനായ അബ്ദുള്ള.
മാതാവ്: പരേതയായ ഫാത്തിമ.
ഭാര്യ: ആയിഷ ബീവി.
മക്കൾ: അർഷിദ, അഫ്‌നിദ.
മരുമകൻ: അജ്മൽ പുത്തൂർമഠം.
സഹോദരങ്ങൾ: ഹുസ്സൻകുട്ടി, മുഹമ്മദ്, സിദ്ദീഖ്, സുബൈദ.
Tags:
Death News