Trending

മനുഷ്യാവകാശ സേനയുടെ കോഴിക്കോട് ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു

മനുഷ്യാവകാശ സേനയുടെ കോഴിക്കോട് ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു



കോഴിക്കോട്:
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സേനയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു കൺവെൻഷൻ സംഘടിപ്പിച്ചു.


മനുഷ്യാവകാശങ്ങളെക്കുറിച്ചും സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതിനായി വിവിധ സെഷനുകൾ കൺവെൻഷനിൽ നടന്നു.
കോഴിക്കോട് ജില്ലാ വനിതാ വൈസ് പ്രസിഡന്റും ലൈഫ് സ്കിൽ കൺസൾട്ടന്റുമായ ആമിന ജിജു സ്വാഗതം ആശംസിച്ചു. 


കോഴിക്കോട് ജില്ലാ ഡയറക്ടർ സുഹറ മാങ്കാവിന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷൻ, സ്റ്റേറ്റ് വനിതാ പ്രസിഡണ്ട് വനജ ഉദ്ഘാടനം ചെയ്തു.


മനുഷ്യാവകാശ സേന സ്റ്റേറ്റ് ഡയറക്ടർ മജു കുമാർ, നാഷണൽ ഡയറക്ടർ പ്രമീള ഭാസ്കർ എന്നിവർ പ്രധാന ക്ലാസുകൾ നയിച്ചു. 



മനുഷ്യാവകാശ സേന നാഷണൽ പി.ആർ.ഒ. മുംതാസ്, കോഴിക്കോട് ജില്ലാ ജോയിന്റ് ഡയറക്ടർ സുരേഷ്, അൽക്ക, സന്തോഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


മനുഷ്യാവകാശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനും അവകാശ സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും ലക്ഷ്യമിട്ടാണ് ഈ കൺവെൻഷൻ സംഘടിപ്പിച്ചത്. 



ചടങ്ങിൽ സ്റ്റേറ്റ് ഭാരവാഹികളെയും നാഷണൽ ഭാരവാഹികളെയും ആദരിക്കുന്ന ചടങ്ങും നടന്നു.

Post a Comment

Previous Post Next Post