ലോക രക്തദാതാ ദിനം: കോഴിക്കോട് രക്തദാന ക്യാമ്പും ദിനാചരണവും സംഘടിപ്പിച്ചു
കോഴിക്കോട്:
ലോക രക്തദാതാ ദിനത്തോടനുബന്ധിച്ച് കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (KGMOA) കോഴിക്കോട് ചാപ്റ്ററും ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും സംയുക്തമായി കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ വിപുലമായ ദിനാചരണ പരിപാടികളും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.
KGMOA ജില്ലാ പ്രസിഡന്റ് ഡോ. ലിസ്സി C H പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പ് പ്രസിഡന്റ് നാസർ മാഷ് ആയഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ, കോഴിക്കോട് ഗവ. വിമൻസ് ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. സുജാത M മുഖ്യ പ്രഭാഷണം നടത്തി.
SBI HR മാനേജർ ശ്രീമതി സംഗീത രക്തദാതാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. നിർമല (SBI), ശ്രീ. സുധീഷ് (മുത്തൂറ്റ് ഗ്രൂപ്പ്), ഷരീഫ് ആഷിയാന (ഹോപ്പ്) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. KGMOA ജില്ലാ സെക്രട്ടറി ഡോ. അഫ്സൽ CK സ്വാഗതവും, ഗവ. വിമൻസ് ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ RMO ഡോ. ബിന്ദു നന്ദിയും രേഖപ്പെടുത്തി.
തുടർന്ന് നടന്ന രക്തദാന ക്യാമ്പിൽ വനിതകളടക്കം നിരവധി പേർ രക്തം ദാനം ചെയ്തു. ഗവ. വിമൻസ് ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റൽ ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെയായിരുന്നു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
Tags:
Kozhikode News